സംസ്ഥാനത്ത് (സെപ്റ്റംബര്‍ 7) 1648 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1648 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന് (78), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41), ആഗസ്റ്റ് 5ന് മരണമടഞ്ഞ തൃശൂര്‍ കുര്യാച്ചിറ സ്വദേശിനി ബേബി പോള്‍ (73), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി മോഹനന് ഉണ്ണി നായര്‍ (54), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാന് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 359 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്;155 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍ ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 155 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂര്‍ സ്വദേശികളായ 32 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5483 ആണ്. ഇതുവരെ രോഗമുക്തരായത് 3927 പേര്. ജില്ലയില്‍ സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, ആര്.എം.എസ് ക്ലസ്റ്റര്‍ 3, കെഇപിഎ ക്ലസ്റ്റര്‍ 2, വാടാനപ്പളളി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 110. ആരോഗ്യ പ്രവര്‍ത്തകര്‍1, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍2. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 11 പുരുഷന്മാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 113, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്45, ജി.എച്ച് തൃശൂര്‍11, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്56, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 59, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍116, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍128, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍41, ചാവക്കാട് താലൂക്ക് ആശുപത്രി 25, ചാലക്കുടി താലൂക്ക് ആശുപത്രി 9, സി.എഫ്.എല്‍.ടി.സി കൊരട്ടി – 48, കുന്നംകുളം താലൂക്ക് ആശുപത്രി 11, ജി.എച്ച് . ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റല്‍ തൃശൂര്‍ – 0, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ 18, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍ 1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ – 18, പി സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍167.ജില്ലയില്‍ 8506 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 135 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 9048 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1267 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 99480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 331 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 400 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.