സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി. പാഥേയം എന്ന പ്രോജക്റ്റിന്റെ ഭാഗമായി 1500 പൊതിച്ചോറുകളാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് നല്‍കിയത്. വിദ്യാര്‍ഥിനികള്‍ അവരുടെ സ്വന്തം വീടുകളില്‍ നിന്ന് കൊണ്ടുവന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് തങ്ങളുടെ സഹജീവികളോട് അവര്‍ കാണിച്ച സ്നേഹത്തിന്റെയും അടയളമായി ഈ പ്രവര്‍ത്തിയെ കാണുന്നു എന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി അഭിപ്രായപ്പെട്ടു.