നഗരസഭ സ്വച്ഛതാലീഗ് സീസണ് രണ്ട് 2023ന്റെ ഭാഗമായി സ്വച്ഛതാലീഗ് ലോഗോ പ്രകാശനം നടന്നു
ഇരിങ്ങാലക്കുട: നഗരസഭ സ്വച്ഛതാലീഗ് സീസണ് രണ്ട് 2023ന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നഗരസഭാ അങ്കണത്തില്‍ പതാക ഉയര്‍ത്തുകയും സ്വച്ഛതാലീഗ് ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ഇന്നും നാളെയുമായി നടത്തുന്ന സ്വച്ഛതാ ലീഗിന്റെ പരിപാടികളുടെ തുടക്കമായി നടത്തിയ ചടങ്ങാണ് പതാക ഉയര്‍ത്തല്‍. സ്കൂള്‍ കുട്ടികള്‍ നടത്തുന്ന ചിത്രരചന മത്സരം, സൈക്കിള്‍ റാലി, പ്രദര്‍ശനങ്ങള്‍, 17ാം തിയതി നടത്തുന്ന മെഗാ ഇവന്റിന്റെ ഭാഗമായുള്ള റാലി, ക്ലീന്‍ ഡ്രൈവ് എന്നിവ നടക്കും.