നാഷണല് എച്ച്എസ്എസ് ൽ സംസ്കൃത ദിനാഘോഷം നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ് കുമാര് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നാഷണല് ഹയര് സെക്കന്ഡറി സ്കൂളില് സംസ്കൃത ദിനാഘോഷം നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജിവ് കുമാര് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി. ജയന് അധ്യക്ഷനായി. മാതൃഭാഷയ്ക്ക് തുല്യം സംസ്കൃത ഭാഷയെ സ്നേഹിക്കാന് കഴിയണമെന്നും സംസ്കൃത ഭാഷയുടെ പ്രാധാന്യം മനസിലാക്കി സംസ്കൃതതെ പരിപോഷിപ്പിക്കാനുള്ള കാര്യങ്ങള് ചെയ്യണമെന്നും ചെയര്പേഴ്സണ് പറഞ്ഞു. മറ്റ് ഭാഷകളില് നിന്ന് സംസ്കൃത ഭാഷയുടെ വ്യത്യാസത്തെയും പ്രാധാന്യത്തെയും കുറിച്ച് മുഖ്യാതിഥിയായ ഡോ. വി.കെ. വിജയന് സംസാരിച്ചു. കൂടിയാട്ടം കലാകാരി പി.കെ. ഭദ്ര സംസ്കൃത ദിന സന്ദേശം നല്കി. സംസ്കൃത അധ്യാപകനും ഗുരുവായൂര് ദേവസ്വം ചെയര്മാനുമായ ഡോ. വി.കെ. വിജയനെ മാനേജര് രുഗ്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വിപിആര് മേനോന് എന്നിവര് ആദരിച്ചു.

ലിറ്റില് ഫ്ളവര് സ്കൂളില് ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില് ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്ഷത്തിനുശേഷം കേരളത്തില്നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില് കംമ്പ്യൂട്ടേഷനല് ലാബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില് ഫിനാന്സ് വിദ്യാഭ്യാസ സെമിനാര്
സംസ്ഥാന ജില്ലാ തലങ്ങളില് മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങള്ക്ക് സ്വീകരണം നല്കി