നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാട്ടൂര്‍: കാട്ടൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പിടികൂടി. എടത്തിരുത്തി സ്വദേശി കണ്ണംപറമ്പില്‍ വീട്ടില്‍ സതീന്ദ്രനെയാണ് കാട്ടൂര്‍ എസ്എച്ച്ഒ. ജയേഷ് ബാലന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.