പ്രദേശത്തു മാലിന്യക്കൂമ്പാരം; മാടായിക്കോണത്ത് നായശല്യം രൂക്ഷം

മാടായിക്കോണം- നന്തിക്കര റൂട്ടിൽ കോന്തിപുലം റോഡരികിലെ മാലിന്യക്കൂമ്പാരം
മാടായിക്കോണം: ഇരിങ്ങാലക്കുട-നന്തിക്കര റൂട്ടിൽ കോന്തിപുലം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. രാവിലെ നടക്കാനിറങ്ങുന്നവർക്കടക്കം നായ്ക്കൾ ഭീണഷിയാണ്. നായ്ശല്യംകാരണം നിരവധി അപകടങ്ങളുണ്ടാകുന്നെന്നു നാട്ടുകാർ പറഞ്ഞു.
രാത്രി കോന്തിപുലം പാടശേഖരത്തിന്റെ പല ഭാഗത്തായി വലിച്ചെറിയുന്ന മാലിന്യം തിന്നാനെത്തുന്ന നായ്ക്കളാണു ഭീഷണി. വർഷങ്ങൾക്കു മുമ്പ് പോലീസിന്റെ അറിവോടുകൂടി മാടായിക്കോണം ശ്രീകണ്ഠശ്വരം കലാഭവൻ പ്രവർത്തകർ രാത്രി ക്യാമ്പ് ചെയ്തതിന്റെ ഫലമായി ഈ പ്രദേശത്ത് മാലിന്യം തള്ളുന്നതു കുറഞ്ഞു. കുറച്ചുകാലമായി പോലീസ് പട്രോളിംഗ് നടത്തുന്നില്ല. മാലിന്യം തള്ളലും കൂടി. പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുകയാണ് പരിഹാരമെന്നു നാട്ടുകാർ പറഞ്ഞു.