പോയിന്റ് ബ്ലാങ്ക് അസോസിയേഷന് ഉദ്ഘാടനവും മാധ്യമപ്രവര്‍ത്തകരുടെ സംഗമവും

സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസില്‍ മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോയിന്റ് ബ്ലാങ്ക് അസോസിയേഷന്റെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് എം. മോഹന്‍ദാസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസില്‍ മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോയിന്റ് ബ്ലാങ്ക് അസോസിയേഷന്റെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് എം. മോഹന്‍ദാസ് നിര്‍വഹിച്ചു. ചടങ്ങിന് സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. മാധ്യമ പഠനവിഭാഗം ആരംഭിച്ച് 18 വര്‍ഷം പൂര്ത്തീകരിച്ചെന്നൊരു സവിശേഷത ഉള്ളതിനാല്‍ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 18 മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മായാവി, ലുട്ടാപ്പി, കപിഷ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കി വരയുടെ അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ട ആര്ട്ടിന്റ് എം. മോഹന്‍ദാസിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമ പഠന വിഭാഗം അധ്യക്ഷ സി.ജെ. രേഖ സ്വാഗതവും അസോസിയേഷന് സെക്രട്ടറി എ.എസ്. ആന്‍സി നന്ദിയും പറഞ്ഞു. മാറുന്ന മാധ്യമ ലോകത്തിന്റെ ഭാവി എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത് ചര്‍ച്ച നടന്നു. ചര്‍ച്ചക്ക് മാധ്യമപഠനം വിദ്യാര്‍ഥിനി വി.ആര്. ആയില്യ മോഡറെറ്റര്‍ ആയിരുന്നു.