വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട, കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസ് മാര്‍ച്ച് നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി ജാക്സണ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.എസ്. അബ്ദുല്‍ഹഖ്, എ. ഹൈദ്രോസ്, ബാബു തോമസ്, കെ.വി. രാജു, ബൈജു കുറ്റിക്കാടന്‍, ശ്രീകുമാര്‍, ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.