മുകുന്ദപുരം താലൂക്ക് ഹൗസിംഗ് സഹകരണസംഘം വാര്‍ഷികം

മുകുന്ദപുരം താലൂക്ക് ഹൗസിംഗ് സഹകരണസംഘം വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഹൗസിംഗ് സഹകരണസംഘം വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ. സതീഷ് വിമലന് ഉദ്ഘാടനംചെയ്തു. ഡയറക്ടര്‍മാരായ ജോസ് പൈനാടത്ത്, പ്രവിണ്‍സ് ഞാറ്റുവെട്ടി, ജോബി തെക്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘം സെക്രട്ടറി വി.ഐ. റാഹത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ സജീഷ് ജോസഫ്, ഹണി ജോയ്, കെ.ടി. സന്ദീപ്, എം.ഡി. ബിനോയ് എന്നിവര്‍ സംസാരിച്ചു.