സേഫ് ഇരിങ്ങാലക്കുട എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുവാന്‍ ജെസിഐ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ റോഡുകളില്‍ കുഴിമൂലം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നതിനാല്‍ അതിനു പരിഹാരമായി സേഫ് ഇരിങ്ങാലക്കുട എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നു. മുനിസിപ്പല്‍ റോഡുകളിലോ ഇരിങ്ങാലക്കുടയിലെ പിഡബ്ല്യുഡി റോഡുകളിലോ കുഴികള്‍ രൂപപ്പെടുകയാണെങ്കില്‍ അത് ഒരു ദിവസത്തിനുള്ളില്‍ അടയ്ക്കുന്ന രീതിയിലുള്ള പുതിയ പദ്ധതി മുനിസിപ്പാലിറ്റിയുടേയും പിഡബ്ല്യുഡിയുടേയും സഹകരണത്തോടെ നടപ്പിലാക്കുന്നതാണ് സേഫ് ഇരിങ്ങാലക്കുട പദ്ധതി.
ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്ന ചടങ്ങില്‍ വച്ചാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജെസിഐ സോണ്‍ പ്രസിഡന്റ് അരുണ്‍ ജോസ് മുഖ്യാതിഥിയായിരുന്നു ജെസിഐ മുന്‍ സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, പ്രോഗ്രാം ഡയറക്ടര്‍ ലിഷോണ്‍ ജോസ്, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ, ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്് മാരായ ഡയസ് കാരാത്രക്കാരന്‍, ടെല്‍സണ്‍ കോട്ടോളി. അഡ്വ. ഹോബി ജോളി, ജെയിംസ് അക്കരക്കാരന്‍, ഡോ. സിജോ പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ലിയോപോള്‍, സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ കെ.കെ. ഷിജു, ലേഡി ജെസിഐ വിംഗ് ചെയര്‍പേഴ്സണ്‍ രമ്യ ലിയോ, ജെജെ ചെയര്‍പേഴ്സണ്‍ മെര്ലിന് പട്ടത്ത് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.