കമ്പ്യൂട്ടര്‍ സയന്‍സിലെ നൂതന സാധ്യതകളിലേക്ക് ജാലകം തുറന്ന് ക്യുബിറ്റ് 23
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച സാങ്കേതിക മേള ക്യുബിറ്റ് 23 ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഡാറ്റ സുരക്ഷ എന്ന വിഷയത്തില്‍ ടെക് ബൈ ഹാര്‍ട്ടിലെ സൈബര്‍ സുരക്ഷ വിദഗ്ധന്‍ ഒ. നീരജ് പ്രഭാഷണം നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ജനറെറ്റീവ് ടൂളുകള്‍, ലാറ്റക് എന്നിവയെ അടിസ്ഥാനമാക്കി ഹാന്‍ഡ് ഓണ്‍ വര്ക്ഷോപ്പുകള് സംഘടിപ്പിച്ചു. വിവിധ സാങ്കേതിക വിഷയങ്ങളെ അധികരിച്ച് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും ശ്രദ്ധേയമായി. മേളയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത വെന്യു ബുക്കിംഗ് ആപ്പ്, കാന്റീന് മാനേജ്മെന്റ് സോഫ്റ്റ്വെയര്, ആക്ടിവിറ്റി പോയിന്റ് കാല്‍ക്കുലേറ്റര്‍, ഗ്രീവന്‍സ് സെല്‍ ആപ്പ് എന്നിവ പ്രകാശനം ചെയ്തു. വിവിധ സാങ്കേതിക മത്സരങ്ങള്‍, പ്രോ ഷോ എന്നിവയും ഒരുക്കിയിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. വിന്‍സ് പോള്‍, അസിസ്റ്റന്റ് പ്രഫസര്‍ ജാസ്മിന് ജോളി, വിദ്യാര്‍ഥി സായി പ്രസാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.