മോദിക്ക് സ്വാഗതമേകി മഹിളാ ബൈക്ക് റാലി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് സ്വാഗതമേകി ഇരിങ്ങാലക്കുടയില്‍ മഹിളാ ബൈക്ക് റാലി കവിതാ ബിജു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് സ്വാഗതമേകി ഇരിങ്ങാലക്കുടയില്‍ മഹിളാ ബൈക്ക് റാലി നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു ഉദ്ഘാടനംചെയ്തു. കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച് കരുവന്നൂര്‍ സമരഭൂമിയില്‍ സമാപിച്ചു. സമാപനയോഗം പരിപാടി ജില്ലാ കമ്മിറ്റിയംഗം റിമ പ്രകാശ് നിര്‍വഹിച്ചു. മണ്ഡലം ജില്ലാ ഇന്‍ചാര്‍ജ് ആര്‍ച്ച അനീഷ്, മണ്ഡലം ഇന്‍ ചാര്‍ജ് അമ്പിളി ജയന്, മണ്ഡലം കണ്‍വീനര്‍ സിന്ധു സതീഷ്, സഹ ഇന്‍ചാര്‍ജ് റീജ സന്തോഷ് എന്നിവര്‍ നേതൃത്വംനല്കി.