നരേന്ദ്രമോദിക്ക് സ്വാഗതമേകി ഓട്ടോ തൊഴിലാളികളുടെ പ്രകടനം

തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമറിയിച്ച് ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തിയപ്പോള്‍
ഇരിങ്ങാലക്കുട: തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമറിയിച്ച് ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. സാരഥി ഓട്ടോറിക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനവുമായി എത്തി ബസ്സ്റ്റാന്‍ഡില്‍ ആശംസാ ബോര്‍ഡ് ഉയര്‍ത്തി. മനുമാധവന്‍, വി.സി. രമേഷ്, ശരത്ത്, ബൈജു, ഷാജി, മനോജ്, കണ്ണന്, കൃഷ്ണകുമാര്‍, സജീവ്, സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സംസ്ഥാന കൗണ്‍സില്‍ അംഗം സന്തോഷ് ചെറാക്കുളം, ബിഎംഎസ് മേഖലാ സെക്രട്ടറി എന്‍.വി. ഘോഷ്, ഷൈജു കുറ്റിക്കാട്ട്, രമേഷ് അയ്യര്‍, ബൈജു കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.