ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ജപ്പാന് വനിതയുടെ നങ്ങ്യാര്‍ കൂത്ത് അരേങ്ങറി

മിച്ചികൊ ഓനോ നങ്ങ്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട: ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മിച്ചികൊ ഓനോ എന്ന ജപ്പാന് വനിതയുടെ പൂതനാമോക്ഷം അരങ്ങേറി. 37 മത് മഹോത്സവത്തിന്റെ ഭാഗമായി സ്പെഷല്‍ പ്രോഗ്രാമായി ആണ് നങ്ങ്യാര്‍കൂത്ത് അരങ്ങേറിയത്. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളത്തില്‍ ഗുരുകുലം ശ്രുതി എന്നിവരും പങ്കെടുത്തു.സരിത കൃഷ്ണകുമാറിന്റെ ശിഷ്യയാണ്.