പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റേയും ഫ്യൂച്ചര്‍ ബ്രൈറ്റ് എന്‍ജിഒയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്റ്റ് ഡോ. തൃദീപ് സാഗറിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന ക്യാമ്പ് നടന്നു. മുരിയാട് പഞ്ചായത്തു പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ഫ്യൂച്ചര്‍ ബ്രൈറ്റ് എന്‍ജിഒ പ്രതിനിധി നൈതന്‍ ഫ്രാന്‍സിസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് എന്നിവര്‍ സംസാരിച്ചു.
ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്റ്റ് ഡോ. തൃദീപ് സാഗറിന്റെ നേതൃത്വത്തില്‍ ഹൃദ്രോഗം ചെറുപ്പക്കാരിലേക്കുണ്ടാകുന്ന കാരണങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും ചര്‍ച്ചയും ഒരുക്കിയിരുന്നു. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് സോഷ്യല്‍ വര്‍ക്കര്‍ അഖില ജെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും ഷുഗര്‍ ടെസ്റ്റ്, കൊളെസ്ട്രോള്‍ ടെസ്റ്റ്, ബ്ലഡ് പ്രഷര്‍, കാര്‍ഡിയോളജി കണ്സള്റ്റേഷന്, ഡയറ്റിഷന് കണ്സള്റ്റേഷന്, കാര്‍ഡിയോളോജിസ്റ്റ് നിര്‍ദേശിക്കുന്ന അര്‍ഹരായവര്‍ക്ക് ഇസിജി, എക്കോ, ടിഎംടി ടെസ്റ്റ് തുടങ്ങിയ സൗജന്യ സേവനങ്ങള്‍ ചെയ്തു നല്കി. കാര്‍ഡിയാക് ഡയറ്റ് ഡിസ്പ്ലേയും സിപിആര്‍ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരുന്നു.