ക്രൈസ്റ്റ് കോളജില്‍ എന്റര്‍പ്രെനെര്‍ഷിപ്പ് ഡേ കല്യാണ്‍ സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എ. പട്ടാഭിരാമന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പോര്ട്ടമെന്റ്്് ഓഫ് കൊമേഴ്സിന്റെയും എന്റര്‍പ്രെനെര്‍ഷിപ്പ് ഡോവലപ്പ്മെന്റ് (ഇഡി) ക്ലബ്ബിന്റെയും നേതൃത്വത്തില്‍ എന്റര്‍പ്രെനെര്‍ഷിപ്പ് ഡോവലപ്പ്മെന്റ് ഡേ നടത്തപ്പെട്ടു. ബികോം വിദ്യാര്‍ഥികളും കോളജിലെ മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് വിവിധ തരത്തിലുള്ള സ്റ്റാളുകള്‍ നടത്തി. കല്യാണ്‍ സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എ. പട്ടാഭിരാമന് ഉദ്ഘാടനം ചെയ്യുകയും വാണിജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദ്യാര്‍ഥികളെ ഉത്ബോധിപ്പിക്കുകയും ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ.ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഷീബാ വര്‍ഗീസ്, കൊമേഴ്സ്ഡിപ്പാര്ട്ട്ന്റ് എച്ച്ഒഡി ഡോ. ജോഷീന ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രൊഫ. മൂവിഷ് മുരളി, പ്രൊഫ. ഡോ. എം.ബി. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ മുഖ്യ നേതൃത്വം വഹിച്ചു.