പത്മശ്രീ പെരുവനം കുട്ടന് മാരാരെ ആദരിച്ചു

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് മേളവാദ്യ കലാകാരനായ പത്മശ്രീ പെരുവനം കുട്ടന് മാരാരെ സ്കൂളിലെ അനധ്യാപകര്‍ ആദരിക്കുന്നു
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേളവാദ്യ കലാകാരനായ പത്മശ്രീ പെരുവനം കുട്ടന് മാരാരെ സ്കൂളിലെ അനധ്യാപകരായ പി.എന്‍. സുരേഷ് കുമാര്‍, കെ. ആര്. അഭിലാഷ്, പി. സുനില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, മാനേജ്മെന്റ് കമ്മിറ്റി അംഗവും, റിട്ടയേര്‍ഡ് ക്ലര്‍ക്കുമായ എ.സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.