കോക്കാനിക്കാട് ബൈലൈന്‍ ടാറിംഗ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു

ഇരിങ്ങാലക്കുട കോക്കാനിക്കാട് ബൈലൈന്‍ ടാറിംഗ് റോഡിന്റെയും കോക്കാനിക്കാട് സൗത്ത് ലിങ്ക് കോണ്‍ക്രീറ്റ് റോഡിന്റെയും ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ കോക്കാനിക്കാട് ബൈലൈന്‍ ടാറിംഗ് റോഡിന്റെയും കോക്കാനിക്കാട് സൗത്ത് ലിങ്ക് കോണ്‍ക്രീറ്റ് റോഡിന്റെയും ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു നിര്‍വഹിച്ചു. ചടങ്ങില്‍ ശരത് കെ.ദാസ്, സുരേഷ് പാവറട്ടി, ജിബിന്‍ ജയ്സണ്‍, പി.എസ്. ജാഫര്‍, ഷാജന് ചെല്ലിക്കര, വിന്‍സണ്‍ കൂനമ്മാവ് എന്നിവര്‍ പങ്കെടുത്തു.