സെന്റ് ജോസഫ്സ് കോളജിലെ മാധ്യമപഠന വിഭാത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മാധ്യമപഠന വിഭാത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാപ്ച്ചര്‍ ക്രോണിക്കിള്‍ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ശില്പശാലയില് യുകെയിലെ ഫെമ്മേ ഗൈഡ് ഈവന്റ്സിലെ പ്രധാന ഫോട്ടോഗ്രാഫറായ സേതു പാര്‍വ്വതി ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: ക്യാമറകളുടെ വിവിധതരം സാങ്കേതികവശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മാധ്യമപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാപ്ച്ചര്‍ ക്രോണിക്കിള്‍ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. യുകെയിലെ ഫെമ്മേ ഗൈഡ് ഈവന്റ്സിലെ പ്രധാന ഫോട്ടോഗ്രാഫറായ സേതു പാര്‍വ്വതി ക്ലാസ് നയിച്ചു. ചടങ്ങില്‍ സി.ജെ. രേഖ, കെ. ദില്‍റുബ എന്നിവര്‍ പ്രസംഗിച്ചു.