ലിറ്റില്‍ ജീനിയസ് ഇന്റര്‍നാഷണല്‍ മോണ്ടിസോറി സ്കൂള്‍ വാര്‍ഷികാഘോഷം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു

ലിറ്റില്‍ ജീനിയസ് ഇന്റര്‍നാഷണല്‍ മോണ്ടിസോറി സ്കൂള്‍ ഇരിങ്ങാലക്കുട വാര്‍ഷികാഘോഷം എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ജീനിയസ് ഇന്റര്‍നാഷണല്‍ മോണ്ടിസോറി സ്കൂള്‍ ഇരിങ്ങാലക്കുട വാര്‍ഷികാഘോഷം എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതരീതിയും ശൈലിയും സമന്വപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹുസൈജയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് സമ്മാനിച്ചിട്ട് വിജയകരമായി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ജിത്തു കെ. ജോര്‍ജ്, ജോമോന് വലിയവീട്ടില്‍, ആതിര മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.