എടതിരിഞ്ഞി ഗ്രാമീണ വായനശാലയ്ക്ക് പുസ്തകങ്ങള്‍ നല്കി

എടതിരിഞ്ഞി ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് ലൈബ്രറി പ്രസിഡന്റ് ഒ.കെ. രാമകൃഷ്ണന് ഏറ്റുവാങ്ങുന്നു.
എടതിരിഞ്ഞി: എടതിരിഞ്ഞി ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.കെ. രാമകൃഷ്ണന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്വതന്ത്രമായ വായനയും സംവാദങ്ങളും നടക്കുന്ന വിജ്ഞാന കേന്ദ്രമാണ് ലൈബ്രറികള്‍ എന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രബോധത്തിന്റെയും വിജ്ഞാനപൂരിതമായ ഭാവിയുടെയും ലോകത്തേക്ക് നടക്കാന്‍ ശ്രമിക്കണം. യുവാക്കളെയും കുട്ടികളെയും വനിതകളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എംഎല്‍എ പ്രത്യേക വികസന നിധിയില്‍ നിന്നും 50,000 രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വായനശാല ഭരണസമിതി അംഗം സി.കെ. വിനോദ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധ ദിലീപ്, വാര്‍ഡ് മെമ്പര്‍ വി.ടി. ബിനോയ്, ഗ്രാമീണ വായനശാല സെക്രട്ടറി എന്‍.എം. ജയരാജന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.