അട്യ പാട്യ ചാമ്പ്യന്‍ഷിപ്പില്‍ യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് അംഗീകാരം

കര്‍ണ്ണാടകയില്‍ വച്ച് നടന്ന പത്താമത് നാഷ്ണല്‍ സീനിയര്‍ സൗത്ത് സോണ്‍ അട്യപാട്യ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇ.ടി. ഡിവിന്.
വള്ളിവട്ടം: കര്‍ണ്ണാടകയില്‍ വച്ച് നടന്ന പത്താമത് നാഷ്ണല്‍ സീനിയര്‍ സൗത്ത് സോണ്‍ അട്യ പാട്യ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അട്യ പാട്യ വൈസ് ക്യാപ്റ്റനും വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ഇ.ടി. ഡിവിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പണ്ട് കാലത്ത് കിളിത്തട്ട്, കിളിമാസ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കളിയാണ് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി നാഷ്ണല്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗീകാരത്തോടെ അട്യ പാട്യ എന്ന പേരില്‍ നടത്തുന്നത്.