നാഷണല്‍ ഹയര്‍ സെക്കന്‍ഡറി എല്‍പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

നാഷണല്‍ ഹയര്‍ സെക്കന്‍ഡറി എല്‍പി സ്കൂള്‍ വാര്‍ഷിക ദിനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി എല്‍പി സ്കൂള്‍ വാര്‍ഷിക ദിനം ഇരിങ്ങാലക്കുടനഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുമേഷ് കെ. നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് പൂര്‍വ വിദ്യാര്‍ഥിയും സോപാന സംഗീതത്തില്‍ യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോഡ് ജേതാവുമായ സലീഷ് നന്ദദുര്ഗയെ ആദരിച്ചു.