ഏക യൂഎഇ ഇഫ്താര്‍ സംഗമം 2024 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: യൂഎഇലെ കരുവന്നൂര്ക്കാരുടെ കൂട്ടായ്മ ഏക യൂഎഇ പുണ്ണ്യറമദാനിലെ ഇഫ്താര്‍ സംഗമം ഷാര്‍ജ മിയ മാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. നോമ്പ് തുറക്ക് ശേഷം നടന്ന ചടങ്ങുകളില്‍. ചെയര്മാന് ബെന്നി തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഏക യുഎഇ ചെറിയാന് ആന്‍ഡ് കോയാട്ട് ഫൌണ്ടേഷനുമായി ചേര്‍ന്ന് കരുവന്നൂര്‍ 680711 ല്‍ തികച്ചും സൗജന്യമായി നിര്‍മിച്ചു നല്കുന്ന ഏക സ്നേഹഭവനത്തിന് ഏക വഴിയായി തെരഞ്ഞെടുക്കപ്പെട്ടതു ബിന്ദു മോഹന്‍ പൊട്ടുചിറ കരുവന്നൂര്‍ എന്ന വ്യക്തിയാണെന്ന് വിശ്ഷ്ട അതിഥികളായെത്തിയ സജി ചെറിയാന്, തോമസ് കോയാട്ട് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യപിച്ചു. തുടര്‍ന്ന് ഭവനനിര്‍മ്മാണം തുടങ്ങുന്നതിനായി ടോക്കണ്‍ ഓഫ് അഡ്വാന്‍സ് ആയി ഒരു ചെക്ക് ഏക ഭാരവാഹികളുടെയും എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഏക രക്ഷധികാരി ഷാജി അബ്ബാസ് ഏറ്റു വാങ്ങി.
തുടര്‍ന്ന് ഏക യുഎഇയുടെ സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സൈഡ് ഔട്ട്സൈഡ് ഹോം ഗാലറി സ്പോണ്സര് ഷിപ്പോടെ ഏകയിലെ വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒരു ബാഡ്മിന്റണ്‍ ക്ലബും. ഏകയിലെ അംഗങ്ങള്‍ക്കായ് ഒരു ക്രിക്കറ്റ് ക്ലബും വിശിഷ്ട അഥിതിയായെത്തിയ മുന്‍ ഇന്ത്യന്‍ അത് ലെറ്റ് അര്‍ജുന അവാര്‍ഡ് താരം കെ.സി. റോസക്കുട്ടി ഔപചരികമായി ഉദ്ഘാടനം ചെയ്തു. വിശിഷ്ട അഥിതി യായെത്തിയ കെ.സി. റോസകുട്ടിയെ ഏക യൂഎഇ പൊന്നാട അണിയിച്ചു മൊമെന്റോ നല്കി ആദരിച്ചു.
സംഗമത്തില്‍ സജി ചെറിയാന്, തോമസ് കോയാട്ട്, കെ.സി. റോസകുട്ടി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി പ്രസംഗിച്ചു. ഏക സെക്രട്ടറി സലീത് സ്നേഹഭവനം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും. ജോബ് ചിറ്റിലപ്പിള്ളി സ്പോര്‍ട്സ് വിഭാഗം പ്രവര്‍ത്തനങ്ങളെയും കുറിച്ചും. വനിതാ വിഭാഗം പ്രതിനിധി നിമ്മി അച്ചു ലേഡീസ് വിംഗ് പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വിശദമായി സംസാരിച്ചു. യോഗത്തില്‍ ഇഫ്താര്‍ 2024 കണ്‍വീനര്‍ സഗീര്‍ സ്വാഗതവും ട്രഷര്‍ നിധി നന്ദിയും പറഞ്ഞു. ഏക അംഗങ്ങള്‍ അവതരിപ്പിച്ച ഭക്തി ഗാനങ്ങളും തുടര്‍ന്ന് നടന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഇഫ്താര്‍ സംഗമത്തിന് മാറ്റ് കൂട്ടി.