കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ് നടത്തി. ഏപ്രില്‍ നാലുവരെ നടക്കുന്ന ഉത്സവത്തില്‍ വലിയ വിളക്ക് ദിവസമായ ഇന്ന് വൈകീട്ട് 5.30ന് കാഴ്ചശീവേലി, ഏഴിന് നരസിംഹാവതാരം മേജര്‍ സെറ്റ് കഥകളി നടക്കും. നാളെ രാത്രി ഒമ്പതിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, വ്യാഴാഴ്ച രാവിലെ 7.30ന് ആറാട്ട്, കൊടിക്കല്‍ പറ, ആറാട്ടുകഞ്ഞി, കൊടിയിറക്കല്‍ എന്നിവ നടക്കും.