സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 27 ) 7445 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരൻ പിള്ള (64), കോരാണി സ്വദേശി രാജപ്പൻ (65), തിരുമല സ്വദേശി രവീന്ദ്രൻ (73), പുതുക്കുറിച്ചി സ്വദേശി ലോറൻസ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോൾ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബർ (65), തൃശൂർ പൂത്തോൾ സ്വദേശിനി ഡെൽഫി ജോയി (57), പാലക്കാട് ചന്ദ്രനഗർ സ്വദേശി സെൽവൻ (65), കൊടേകൽ സ്വദേശി വേണുഗോപാൽ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസൻ (90), തളിയിൽ സ്വദേശി ഇമ്പിച്ചി തങ്ങൾ (65), ഓർക്കട്ടേരി സ്വദേശി സദാനന്ദൻ (75), മന്നൂർ സ്വദേശിനി സുഹറ (85), കണ്ണൂർ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസർഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 309 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11965 ആണ്. അസുഖബാധിതരായ 7359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 6, കൃപ ഭവൻ മണ്ണമ്പറ്റ ക്ലസ്റ്റർ 5, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ (രണ്ട് ഫ്രണ്ട്ലൈൻ വർക്കർ ഉൾപ്പെടെ) 4, ടി ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റർ 2, മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ 1, ഹോളി ഗ്രേസ് മാള ക്ലസ്റ്റർ 1, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്ലസ്റ്റർ 1.മറ്റ് സമ്പർക്ക കേസുകൾ 527 ആണ്. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 39 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: 1 ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 2102 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 44
3 എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-52
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-73
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 83
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-135
7 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-151
8 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-219
9 സി.എഫ്.എൽ.ടി.സി കൊരട്ടി – 52
10 പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ 386
11 സി.എഫ്.എൽ.ടി.സി നാട്ടിക -494
12 എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-66
13 ജി.എച്ച് തൃശൂർ-13
14 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -56
15 ചാവക്കാട് താലൂക്ക് ആശുപത്രി -45
16 ചാലക്കുടി താലൂക്ക് ആശുപത്രി -9
17 കുന്നംകുളം താലൂക്ക് ആശുപത്രി -16
18 ജി.എച്ച്. ഇരിങ്ങാലക്കുട -16
19 ഡി.എച്ച്. വടക്കാഞ്ചേരി -9
20 അമല ആശുപത്രി-35
21 ദയ ജനറൽ ആശുപത്രി-0
22 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -70
23 മദർ ആശുപത്രി -2
24 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -1
25 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് – 0
27 ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4
28 സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1
29 മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8
30 റോയൽ ഹോസ്പിറ്റൽ കുന്നംകുളം- 5
31 ദയ ജനറൽ ആശുപത്രി-0
1663 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9392 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 2783 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ഞായറാഴ്ച 427 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81932 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 93 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 430 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.