മഴ: പുത്തന്‍തോട് വടക്കേ ബണ്ട് റോഡിന്റെ മണ്ണൊലിച്ചുപോയി, നന്നാക്കാന്‍ നടപടി
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി വടക്കേ ബണ്ട് റോഡിന്റെ മണ്ണിടിഞ്ഞു. കെഎല്‍ഡിസി നിര്‍മിച്ച സംരക്ഷണഭിത്തിക്കും റോഡിനും ഇടയില്‍ മണ്ണിട്ട് നികത്തിയിരുന്നതാണ് ഒലിച്ചുപോയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് 15 മീറ്റര്‍ നീളത്തിലും നാലുമീറ്റര്‍ ഉയരത്തിലുമായി കെഎല്‍ഡിസി കോണ്‍ക്രീറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിച്ചത്. നേരത്തെ കരിങ്കല്ലുപയോഗിച്ച് നിര്‍മിച്ച സംരക്ഷണഭിത്തി തള്ളിപ്പോയതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്തി സംരക്ഷണഭിത്തിയുടെ രൂപരേഖ തയ്യാറാക്കി. ഈ രൂപരേഖ അംഗീകരിച്ചാണ് കെഎല്‍ഡിസി മറ്റൊരു പ്രവൃത്തിയുടെ മിച്ചം വന്ന 35 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഇപ്പോഴത്തെ സംരക്ഷണഭിത്തി നിര്‍മിച്ചത്. സംരക്ഷണഭിത്തിയുടെ അരികിലെ മണ്ണിടിഞ്ഞെന്ന പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയര്പേഴ്സന് സുജ സഞ്ജീവ് കുമാര്‍, സെക്രട്ടറി എം.എച്ച്. ഷാജിക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴയില്‍ വടക്കുഭാഗത്തുനിന്ന് വരുന്ന വെള്ളം കനാലിലേക്ക് ഒഴുകിപ്പോകാന്‍ നേരത്തെ റോഡിന് കുറുകേ പൈപ്പിട്ടിരുന്നു. എന്നാല്‍ ഇതടഞ്ഞതോടെ റോഡിലൂടെ വെള്ളം ഒഴുകിയതോടെയാണ് മണ്ണ് ഒലിച്ചുപോയത്. ഈ ഭാഗത്ത് റോഡിനുകുറുകേ നിലംപതിയാണ് നല്ലതെങ്കിലും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ പഴയ പൈപ്പ് നീക്കി വലിയ പൈപ്പിടാന്‍ നഗരസഭ നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പണി ആരംഭഇച്ചു.