കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി

കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊട്ടിപ്പാള്‍ സ്കൂളിലെ ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി. തൊട്ടിപ്പാള്‍ സ്കൂളിലെ ക്യാമ്പിലാണ് അരി, പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഏറ്റുവാങ്ങി. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി കെ.വി. വിദ്യാ, പ്രസിഡന്റ് കെ.ആര്. സത്യപാലന്, ട്രഷറര്‍ ജ്യോതിഷ്, വൈസ് പ്രസിഡന്റ് ജോസ് എന്നിവര്‍ പങ്കെടുത്തു.