യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു.
കെഎസ്യു ജില്ലാ സെക്രട്ടറി റൈഹാന്‍ ഷഹീര്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന്, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, സഞ്ജയ് ബാബു, ഡിയോണ്‍ സ്റ്റാജില്‍, ജസ്റ്റിന് ജോര്‍ജ്ജ്, കെഎസ്യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സണ്‍ ബിജു, നിയോജകമണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, എബിന് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.