ഉന്നത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കായി ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഉന്നത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആളൂര്‍, പുല്ലൂര്‍, കടുപ്പശേരി, ആനന്ദപുരം, മനമശേരി പാര്‍ട്ട് എ എന്നിവിടങ്ങളില്‍ നിന്നുള്ള വയോജനങ്ങളെ ചടങ്ങില്‍വെച്ച് ആദരിക്കുകയും ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്‍ഹക്കിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായ വീണ സാനി, അധ്യാപികയായ എസ്. ശ്രുതി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ഡോ. ഫ്ലവററ്റിന്റെ നേതൃത്വത്തില്‍ കോളജിലെ ബയോടെക്നോളജി വിഭാഗം വികസിപ്പിച്ചെടുത്ത, വയോജനങ്ങള്‍ക്കായുള്ള സുസ്ഥിതി എന്ന ആയുര്വേദമരുന്നിന്റെ വിതരണവും ഇതോടൊപ്പം നടന്നു.