മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണവിപണി ആരംഭിച്ചു
മുരിയാട്: വിലനിലവാരം പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ അതി വിപുലമായ ഓണവിപണി ആരംഭിച്ചു. ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരത്തോടു കൂടി എല്ലാ തരം പച്ചക്കറികളും വിപണിയിലൂടെ വളരെ വില കുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കൃഷിഭവന് സമീപം കൃഷിഭവന്റെ ഓണ വിപണി മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് എഡിഎഎസ്. മിനിമോള്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദ കുമാരി, മണി സജയന്, നിഖിത മോള് അനൂപ്, കൃഷി വികസന സമിതി അംഗങ്ങളായ കെ.എം. ദിവാകരന്, ടി.എന്‍. മോഹനന്, ടി.കെ. വര്‍ഗീസ്, കൃഷി അസി. നിധിന് രാജ്, കുടുംബശ്രീ ചെയര്‍ പേഴ്സണ്‍ സുനിതാ രവി തുടങ്ങിയവര്‍ സംസാരിച്ചു.