തെങ്ങിന് തൈ പരിപാലന കേന്ദ്രത്തില്‍ കെട്ടികിടക്കുന്നത് ആയിരക്കണക്കിന് തെങ്ങിന് തൈകളും വിത്തുതേങ്ങകളും
കേര സമൃദ്ധിയില്ല, തേങ്ങുകയല്ലാതെ എന്തു ചെയ്യും
തെങ്ങിന് തൈ പരിപാലന കേന്ദ്രത്തില്‍ കെട്ടികിടക്കുന്നത് 15000 തെങ്ങിന് തൈകള്‍, 30000 വിത്തുതേങ്ങകളും
കൃഷി ഭവനുകള്‍ക്ക് തെങ്ങിന് തൈകള്‍ ബാധ്യതയാവുന്നു
ഇരിങ്ങാലക്കുട: വിത്തു തേങ്ങയും തെങ്ങിന് തൈകളും കൂട്ടമായി കെട്ടികിടക്കുന്നതു കണ്ടാല്‍ തേങ്ങുകയല്ലാതെ എന്തു ചെയ്യും….. ജില്ലയിലെ ഏക തെങ്ങിന്‍തൈ പരിപാലന കേന്ദത്തില്‍ കൂട്ടിയിട്ടിരിക്കുന്ന വിത്തു തേങ്ങകളും തെങ്ങിന് തെകളും എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍. കൂട്ടമായി കിടക്കുന്ന വിത്തു തേങ്ങ താനേ മുളച്ചു. 30000 വിത്തുതേങ്ങകളാണ് കെട്ടികിടന്ന് മുളച്ചത്. കെട്ടികിടക്കുന്ന 15000 തെങ്ങിന് തൈകള്‍ കൃഷിഭവനുകള്‍ വഴി വിതരണം നടത്തിയാലേ കൂട്ടിയിട്ടിരിക്കുന്ന വിത്തു തേങ്ങകള്‍ പാകുവാന്‍ സാധിക്കൂ.
പത്തുവര്‍ഷം കൊണ്ട് കേരളത്തില്‍ രണ്ടു കോടി തെങ്ങിന് തൈകള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച് കേരകേരളം സമൃദ്ധ കേരളം പദ്ധതി താളം തെറ്റുന്നതിന്റെ സൂചനയാണിത്. 2019 ലാണ് ഈ പദ്ധതി ആരംഭിച്ചത്. തെങ്ങ് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പ്രകാരം പഞ്ചായത്തിലെ ഒരു വാര്‍ഡിലേക്ക് 75 എണ്ണം എന്ന കണക്കില്‍ വര്‍ഷത്തില്‍ തൈ നല്കുന്നു. ആദ്യവര്‍ഷത്തില്‍ തെങ്ങിന് തൈ വിറ്റഴിച്ചെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ വില്പന കുറഞ്ഞു.
ഉല്പാദനം 75000 ല്‍ നിന്നും 55000 ആയി കുറഞ്ഞു
2022 ല്‍ 75000 തെങ്ങിന്‍തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം 55000 ആയി കുറഞ്ഞു. ഇത് വരുമാനത്തേയും തൊഴിലാളികളുടെ എണ്ണത്തേയും ബാധിച്ചു. കഴിഞ്ഞ വര്‍ഷം 57545 തൈകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്. ഇതുമൂലം 5891750 ആണ് ഫാമിന്റെ വരുമാനം. അതില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ചത് ഡബ്ല്യുസിസി ആണ്. ഡബ്ല്യുസിസി 100 രൂപയ്ക്കും, ഡി ഇന്റു ടി 250 രൂപയ്ക്കും, ചെന്തെങ്ങ് 100 രൂപയ്ക്കും ആണ് വിതരണം ചെയ്തത്. ഒരു പുരുഷനും നാലു സ്്ത്രീകളുമാണ് ഉള്ളത്. കൃഷിഭവനുകളിലേക്ക് ഒന്നും തൈകള്‍ വേണ്ട എന്നത് ഇപ്പോള്‍ ഉള്ള പ്രതിസന്ധി. ഈ മാസം തന്നെ കെട്ടികിടക്കുന്ന തെങ്ങിന് തൈകള്‍ വിതരണം നടത്തിയാലേ അടുത്തത് പാകാന്‍ സാധിക്കൂ. തെങ്ങിന് തൈകള്‍ പിഴുതെടുത്ത് മാറ്റിയില്ലെങ്കില്‍ വേരുറച്ചാല് പിന്നീട് വിതരണം ചെയ്യുവാന്‍ സാധ്യമാകില്ല.
പുതു തലമുറ ഈ രംഗത്തേക്ക് വരുന്നില്ല
പണ്ട് കണ്ടിരുന്ന തെങ്ങിന് തോപ്പുകള്‍ ഇന്നില്ല, തെങ്ങു കൃിയിലേക്ക് പുതിയ തലമുറ കടന്നുവരുന്നില്ല എന്നുള്ളതാണ് അവസ്ഥ. തെങ്ങു കയറാന്‍ ആളെ കിട്ടുന്നില്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം. പണിക്കൂലി ഏറിയതും മറ്റൊരു കാരണമാണ്. പരിപാലനം ഏറെ ബുദ്ധിമുട്ടേറിയതും കീടങ്ങളുടെ ആക്രമണവും മൂലം ലാഭകരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.