ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തളിയക്കോണം കെകെജി കളരി സംഘം ജേതാക്കള്‍

ഇരിങ്ങാലക്കുട: കേരള കളരിപ്പയറ്റ് അസോസിയേഷന് 18, 19 തീയതികളിലായി തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 23 ഇനങ്ങളില്‍ മെഡലുകള്‍ നേടി തളിയക്കോണം കെകെജി കളരി സംഘത്തിലെ വിദ്യാര്‍ഥികള്‍ ജേതാക്കളായി. അശോകന് ഗുരുക്കള്‍ ആണ് പരിശീലകന്.