സംസ്ഥാനത്ത് (October 9) 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (October 9) 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന് നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന് (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന് (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന് കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന് (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന് (80), വൈപ്പിന്‍ സ്വദേശി ശിവന് (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന് (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 755 പേർക്ക് കൂടി കോവിഡ്; 860 പേർ രോഗമുക്തർ
ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോവിഡ്-19 സ്ഥിരീകരിച്ചു. 860 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19910 ആണ്. അസുഖബാധിതരായ 11519 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.വെളളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 749 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 12 സമ്പർക്ക ക്ലസ്റ്ററുകൾ വഴി വെളളിയാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ (6 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) ക്ലസ്റ്റർ-12, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-4, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ-2, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-2, ചാവക്കാട് ബീച്ച് ക്ലസ്റ്റർ-1, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-1, കുന്നംകുളം യൂണിയൻ ക്ലസ്റ്റർ-1, വലപ്പാട് മണപ്പുറം ഫിനാൻസ് ക്ലസ്റ്റർ-1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റർ-1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-1.മറ്റ് സമ്പർക്ക കേസുകൾ 703. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്ത് നിന്ന് ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 33 സ്ത്രീകളും 10 വയസ്സിന് താഴെ 32 ആൺകുട്ടികളും 23 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 322, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 45, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -75, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 63, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 193, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-78, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 145, സി.എഫ്.എൽ.ടി.സി കൊരട്ടി – 37, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ – 329, സി.എഫ്.എൽ.ടി.സി നാട്ടിക -497, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -138, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -76, ജി.എച്ച് തൃശൂർ -35, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -53, ചാവക്കാട് താലൂക്ക് ആശുപത്രി -40, ചാലക്കുടി താലൂക്ക് ആശുപത്രി -17, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച് . ഇരിങ്ങാലക്കുട -17, ഡി .എച്ച്. വടക്കാഞ്ചേരി -7, അമല ആശുപത്രി-69, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -99, മദർ ആശുപത്രി – 18, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -3, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -18, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 5, സെന്റ് ആന്റണിസ് പഴുവിൽ – 6, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 9, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ -11. 4988 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.566 പേർ വെളളിയാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 306 പേർ ആശുപത്രിയിലും 260 പേർ വീടുകളിലുമാണ്. വെളളിയാഴ്ച 3034 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3617 സാമ്പിളുകളാണ് വെളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 185872 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.വെളളിയാഴ്ച 433 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 87931 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 87 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെളളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 488 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.