എഐഎം ലോ കോളജിന് മനക്കലപ്പടിയില്‍ പുതിയ കെട്ടിടം
ശ്രീകുമാരസമാജത്തിന്റെ എഐഎം ലോ കോളജിനായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ കല്ലിടുന്നു.
ഇരിങ്ങാലക്കുട: ശ്രീകുമാരസമാജത്തിന്റെ എഐഎം ലോ കോളജ് മനക്കലപ്പടിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എകെഎം എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഔസേപ്പ് അമ്പൂക്കന് അധ്യക്ഷനായി. ശ്രീകുമാരസമാജം പ്രസിഡന്റ് ഒ.എം. ദിനകരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീലാ അജയ്ഘോഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ്, ട്രസ്റ്റ് സെക്രട്ടറി എം.എ. ജോഷി, പ്രിന്‍സിപ്പല്‍ ആഷാ മരിയ, നിഷാ ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, ഫസ്നാ റിജാസ്, ഖാദര്‍ പട്ടേപ്പാടം, അസ്മാബി ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്