സെന്റ് ജോസഫ്സ് കോളജിലെ ഫുട്ബോള്‍ താരങ്ങളായ അലീന ടോണിയും ആര്യ അനില്‍കുമാറും അണ്ടര്‍ 20 ഇന്ത്യന്‍ സെലക്ഷന് ട്രയല്‍സ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഫുട്ബോള്‍ താരങ്ങളായ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ അലീന ടോണിയെയും ഒന്നാംവര്‍ഷ ബിഎസ്സി ബോട്ടണി വിദ്യാര്‍ഥിനിയായ ആര്യ അനില്‍കുമാറിനെയും വനിതാ അണ്ടര്‍ 20 ഇന്ത്യന്‍ സെലക്ഷന് ട്രയല്‍സ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ഡിസംബര്‍ 10 മുതല്‍ 16 വരെയാണ് ബാംഗ്ലൂരില്‍ വെച്ച് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ടീം സെലക്ഷന് ട്രയല്‍സ് നടക്കുന്നത്.