അര്ണോസ് പാതിരി കാലത്തിനു മുന്പേ സഞ്ചരിച്ച കര്മ്മയോഗി-വേലൂര് അര്ണോസ് പാതിരി അക്കാദമി ഡയറക്ടര് റവ.ഡോ. ജോര്ജ് തേനാടികുളം എസ്ജെ
ഇരിങ്ങാലക്കുട: വൈദികവൃത്തിയോടൊപ്പം കേരളത്തിന്റെ സാമൂഹിക സാംസ്കാരികരംഗങ്ങളില് നിര്ണ്ണായക ഇടപെടലുകള് നടത്തിയ വ്യക്തിയാണ് അര്ണ്ണോസ് പാതിരിയെന്ന് വേലൂര് അര്ണോസ് പാതിരി അക്കാദമി ഡയറക്ടര് റവ.ഡോ. ജോര്ജ് തേനാടികുളം എസ്ജെ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തില് അര്ണോസ് പാതിരി ചെയര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാളം ബിരുദാനന്തര ബിരുദവിഭാഗവും വേലൂര് അര്ണോസ് പാതിരി അക്കാദമിയും ചേര്ന്ന് വിദ്യാഭ്യാസപരവും ഗവേഷണാത്മകവുമായ സംരഭങ്ങള്ക്കായുള്ള ധാരണാപത്രം കൈമാറി. വൈസ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. എലൈസ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാളം വകുപ്പ് മേധാവി ഫാ. ടെജി കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. അര്ണോസ് പാതിരിയുടെ കൃതികളുമായി ബന്ധപ്പെട്ട് വിദ്യാര്ഥികള്ക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില് രണ്ടാംവര്ഷ സുവോളജി വിദ്യാര്ഥി ഗോപിക ഒന്നാംസ്ഥാനവും രണ്ടാംവര്ഷ ഗണിതശാസ്ത്ര വിദ്യാര്ഥി പി.പി. നിരഞ്ജന രണ്ടാം സ്ഥാനവും രണ്ടാം വര്ഷ എക്കണോമിക്സ് വിദ്യാര്ഥി ഗായത്രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അര്ണോസ് ഫോറം അംഗം ജോര്ജ് അലക്സ് നന്ദി പറഞ്ഞു. ഒന്നാംവര്ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്ഥി സിസ്റ്റര് അമൂല്യ സിഎച്ച്എഫ് അര്ണോസ് പാതിരിയുടെ കൃതിയായ പുത്തന്പാന ആലപിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെന്സി, മലയാളം വിഭാഗത്തിലെ അധ്യാപിക ഡോ. എന്. ഉര്സുല, വൈസ് പ്രിന്സിപ്പല്മാരായ സിസ്റ്റര് ഡോ. അഞ്ജന, സിസ്റ്റര് ഡോ. ഫ്ലവററ്റ്, അര്ണോസ് പാതിരി അക്കാദമിയുടെ പ്രതിനിധികളായ ജോയ് നീലങ്കാവില്, ജോജോ വെള്ളാനിക്കാരന്, ചെറിയാന് ഊക്കന് കല്പറമ്പ് എന്നിവര് സംബന്ധിച്ചു.