അരുണാചല് സംഘത്തിന് മുരിയാട് പഞ്ചായത്തില് ഉജ്വല സ്വീകരണം
മുരിയാട്: അരുണാചല് സ്റ്റേറ്റ് റൂറല് ലൈവ് ലി ഹുഡ് മിഷന്റെ നേതൃത്വത്തില് മുരിയാട് ഗ്രാമപ്പഞ്ചായത്തില് സന്ദര്ശനം നടത്തി. ഗ്രാമപ്പഞ്ചായത്തിന്റെ ഘടന, പ്രവര്ത്തന രീതി, വിവിധ കമ്മിറ്റികളുടെ പ്രവര്ത്തനം, സിഡിഎസ് മായുള്ള സംയോജനം എന്നീ വിഷയങ്ങള് മനസിലാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് പുതാപ് മുഗ്ലി, തമര് ബാകി, കോജ് യന എന്നിവര് നയിക്കുന്ന 24 അംഗങ്ങളാണ് സന്ദര്ശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി പഞ്ചായത്തിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കൂടാതെ ആസൂത്രണസമിതി ഉപാധ്യക്ഷന് പ്രഫ. ബാലചന്ദ്രന് ആസൂത്രണ സമിതി അംഗം ഡോ. കേസരിമേനോന് എന്നിവര് പഞ്ചായത്തിന്റെ വിവിധ പ്രവര്ത്തനങ്ങള് പങ്കുവെച്ചു.
കുടുംബശ്രീ ഗ്രാമപ്പഞ്ചായത്തുമായുള്ള സംയോജനം, ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണം, പ്രവര്ത്തനരീതി എന്നീ വിഷയങ്ങള് വിശദീകരിക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്കുമാര്, നിജി വത്സന്, മണി സജയന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, സേവിയര് ആളൂക്കാരന്, നികിത അനൂപ്, റോസ്മി ജയേഷ്, നിത അര്ജ്ജുനന്, ശ്രീജിത്ത് പട്ടത്ത് സിഡിഎസ് ചെയര്പേഴ്സണ് സുനിത രവി, സിഡിഎസ് ഭാരവാഹികള്, സെക്രട്ടറി കെ.പി. ജസീന്ത തുടങ്ങിയവര് പങ്കെടുത്തു. എഡിഎംസി രാധാകൃഷ്ണന് പ്രോഗ്രാം കോ ഓര്ഡിനേറ്റര് മായ ശശിധരന് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.