ആല്‍ഫ പാലിയേറ്റീവ് പുലരി ക്ലബ് ഏഴാം വാര്‍ഷികം ബീവാത്തുമ്മ ഉദ്ഘാടനം ചെയ്തു
കോണത്തുകുന്ന്: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ ഫിസിയോ അംഗങ്ങളുടെ കൂട്ടായ്മയായ പുലരി ക്ലബ്ബിന്റെ ഏഴാമത് വാര്‍ഷികം നടന്നു. ബീവാത്തുമ്മ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ബി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് ഷഫീര്‍ കാരുമാത്ര ആമുഖ പ്രഭാഷണം നടത്തി. പുലരി ക്ലബ്ബിന്റെ ആദ്യ കോ ഓര്‍ഡിനേറ്റര്‍ സൂസി ഡേവിസ്, സോഷ്യല്‍ മീഡിയ താരം അല്‍ന താജ്, കലാകാരി പി.ആര്. ശ്യാമ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഫസിയോ അംഗങ്ങളുടെ ഗെയിംസും കലാപരിപാടികളും നടന്നു. അനൂപ് അശോകന്, എം.എ. അന്‍വര്‍, പി.എസ്. ഹസീന എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. എന്‍.എം. ഹുസൈന്, സി.കെ. മുഹമ്മദ്, രഹന ഷാജഹാന് എന്നിവര്‍ സംസാരിച്ചു. മെഹര്ബാന് ഷിഹാബ് സ്വാഗതവും കെ.എസ്. ലയ നന്ദിയും പറഞ്ഞു.