ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നടത്തി. ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന്, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ഇരിങ്ങാലക്കുട ഡിഇഒ മനോജ്കുമാര്‍, ഇരിങ്ങാലക്കുട ബിപിഒ രാധാകൃഷ്ണന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.