ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പോലീസുദ്യോഗസ്ഥന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പോലീസുദ്യോസ്ഥന്‍ അറസ്റ്റില്‍. ആളൂര്‍ കനാല്പാലത്തിനുസമീപം മണക്കാടന് വീട്ടില്‍ വിനോദ്കുമാര്‍ (52) ആണ് അറസ്റ്റിലായത്. മാള സ്റ്റേഷനിലെ എഎസ്ഐ ആണ് വിനോദ്കുമാര്‍. മാള സ്വദേശിയില്‍ നിന്നും കേരള ബാങ്കില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മാള സ്വദേശി സുമേഷ്, പൂങ്കുന്നം സ്വദേശി രഞ്ജിത്ത് രവീന്ദ്രന് എന്നിവരും ഇയാളോടൊപ്പം പണം തട്ടിയെടുക്കാന്‍ ഉണ്ടായിരുന്നു.
ഇവര്‍ക്കെതിരെ എരുമപ്പെട്ടി, കൊരട്ടി, ആളൂര്‍ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. കേരള ബാങ്കിലും റെയില്‍വേയിലും നിയമനങ്ങള്‍ ഒഴിവുണ്ടെന്നും ജോലി നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ജോലി ലഭിക്കുന്നതിനായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒളിവില്‍ കഴിഞ്ഞിരുന്ന വിനോദ്കുമാറിനെ വീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പോലീസുദ്യോഗസ്ഥനായ വിനോദിനെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും മറ്റു രണ്ടു പേര് ഇപ്പോഴും ഒളിവിലാണ്. ആളൂര്‍ പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം