ആയുര്‍വേദ അസോസിയേഷന്റെ ബെസ്റ്റ് ഫിസിഷ്യന്‍ അവാര്‍ഡ് ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍.എസ്. രാജേഷിന്
ഇരിങ്ങാലക്കുട: പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് ഫിസിഷ്യന്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ഫാര്‍മസി ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍.എസ്. രാജേഷ് അര്‍ഹനായി. മണ്ണുത്തിയില്‍ നടന്ന ചടങ്ങില്‍ ഡോ. വൈലോപ്പിളളി ശ്രീകുമാര്‍ പുരസ്കാരം സമ്മാനിച്ചു. ആയുര്‍വേദ നേത്രചികിത്സയിലും വന്ധ്യതാചികിത്സയിലും ഔഷധ നിര്‍മ്മാണ മേഘലയിലും നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ആയുര്‍വേദ ഫാര്‍മസി ചീഫ് ഫിസിഷ്യനാണ് രാജേഷ്.