കലാഭവന്‍ മണി അനുസ്മരണവും നാടന്‍പാട്ട് സന്ധ്യയും നടത്തി

ഇരിങ്ങാലക്കുട: സിറ്റിസന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷിക വിപണനമേളയുടെ ഭാഗമായി കലാഭവന്‍ മണി അനുസ്മരണം നാടന്‍പാട്ട് സന്ധ്യയും നടത്തി. ഠാണാ ജംഗ്ഷന്റെ വടക്കു ഭാഗത്ത് പ്രത്യേകം തയാറാക്കിയ മൈതാനിയില്‍ നടക്കുന്ന കാര്‍ഷികമേളയുടെ വേദിയില്‍ നടന്ന പരിപാടി സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ രാജന് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന്മാസ്റ്റര് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി അംഗങ്ങളായ അബ്ദുള്‍ ലത്തീഫ്, മനോജ് വലിയപറമ്പില്‍, സുജേഷ് കണ്ണാട്ട്, സംഘാടകസമിതി ചെയര്മാന് കെ.എസ്. രമേഷ്, സൊസൈറ്റി സെക്രട്ടറി ഷിജി റോമി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗായകരായ വിജില്‍ വിജയന്, ഹരി ഐക്കരക്കുന്ന്, അനീഷ് എടക്കുളം, വൈശാഖ് സമയ, അനന്തകൃഷ്ണന്, അഖില്‍ എന്നിവര്‍ നാടന്‍പാട്ടുകള്‍ ആലപിച്ചു.