അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളി

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായിനടന്ന ശ്രീരാമപട്ടാഭിഷേകം മേജര്‍സെറ്റ് കഥകളി.
അവിട്ടത്തൂര്‍: മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശ്രീരാമപട്ടാഭിഷേകം മേജര്‍ സെറ്റ് കഥകളി അരങ്ങേറി. തൃശൂര്‍ പെരിങ്ങോട്ടുകര ആവണേങ്ങാട്ടില്‍ കളരി സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം ഹരിദാസ് ശ്രീരാമനായും സര്‍വതോഭദ്രം ആര്യ സീതയായും സര്‍വതോഭദ്രം നന്ദന ലക്ഷ്മണനായും ഇ.കെ. വിനോദ് വാരിയര്‍ വിഭീഷണനായും സര്‍വതോഭദ്രം തെന്നല്‍ സരമയായും കലാനിലയം ഗോപി ഹനുമാനായും കലാനിലയം ശ്രീജിത്ത് സുന്ദരന്‍ സുഗ്രീവനായും കലാനിലയം സൂരജ് ഭരദ്വാജനായും കലാനിലയം മനോജ് ഭരതനായും സര്‍വതോഭദ്രം ലിന്‍സി രമേശ് ഗുഹനായും സര്‍വതോഭദ്രം ഹരിക ശത്രുഘ്നനായും സൂരജ് വടുവായും കലാനിലയം സൂരജ് വസിഷ്ഠനായും വേഷമിട്ടു. ഗഹന, ദൃപത്, സൂര്യതേജ് എന്നിവര്‍ മുക്കുവരായി. കാലാനിലയം നാരായണന് എമ്പ്രാന്തിരി, കലാനിലയം രാജീവന് അമല്‍ എന്നിവര്‍ സംഗീതത്തിലും കലാനിലയം ദീപക്, കലാനിലയം വിനായകന്, സര്‍വതോഭദ്രം വിഘ്നേശ്വര്‍ എന്നിവര്‍ ചെണ്ടയിലും സദനം അനില്‍കുമാര്‍, കലാനിലയം പ്രശാന്ത് എന്നിവര്‍ ചുട്ടിയിലും കലാനിലയം പ്രകാശന്, സര്‍വതോഭദ്രം അനന്തു, സര്‍വതോഭദ്രം കൃഷ്ണരാജ്, സര്‍വതോഭദ്രം കൃഷ്ണയാദവ് എന്നിവര്‍ മദ്ദളത്തിലും അരങ്ങിലെത്തി.