ഗ്ലൗസ് വെന്‍ഡിംഗ് മെഷീനുമായി യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ടെക്നിക്കല്‍ സ്റ്റാഫ്
വള്ളിവട്ടം: കോവിഡ്-19 രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ ടെക്നിക്കല്‍ സ്റ്റാഫ് ജിവിഎം 2020 ഓട്ടോമാറ്റിക് ഗ്ലൗസ് വെന്‍ഡിംഗ് മെഷീന് രൂപകല്പന ചെയ്തു നിര്‍മിച്ചു. മെഷീനില്‍ കൈനീട്ടിയാല്‍ സാനിറ്റൈസ് ചെയ്ത ഗ്ലൗസുകള്‍ കയ്യില്‍ ലഭിക്കും എന്നതാണു യന്ത്രത്തിന്റെ പ്രത്യേകത. ബാങ്കുകള്‍, മാളുകള്‍, ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഗ്ലൗസുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ഗ്ലൗസ് വെന്‍ഡിംഗ് ഗ്ലൗസുകളാണു യന്ത്രത്തില്‍ ഉപയോഗിക്കുന്നത്. വെള്ളാങ്കല്ലൂര്‍ പ്രസ് ഫോറം സെക്രട്ടറി എ.വി. പ്രകാശ് യന്ത്രം പ്രവര്‍ത്തിപ്പിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിവേഴ്സല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്മാന് പി.കെ. സലീം അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് ട്രഷറര്‍ പി.കെ.എം. അഷറഫ്, ജോസ് മാളിയേക്കല്‍, വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് കെ.കെ. അബ്ദുള്‍ റസാഖ്, പി.കെ. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. കോളജില്‍ ആരംഭിച്ച വിദ്യാര്‍ഥി സംരംഭകത്വ കമ്പനിയായ സ്കില്ജനിക്സിലൂടെ യന്ത്രം വിപണിയില്‍ ഇറക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.