നഗരസഭ ഭരണസമിതിയുടെ സ്മരണയ്ക്കായി ‘ ഓര്മതുരുത്ത് ‘ പദ്ധതിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: 2015-20 ഭരണസമിതിയുടെ സ്മരണയ്ക്കായി നഗരസഭ ഹില്‍ പാര്‍ക്കില്‍ (ട്രഞ്ചിംഗ് ഗ്രൗണ്ട്) ‘ഓര്മതുരുത്ത്’ എന്ന പേരിലുള്ള ഹരിതവത്കരണ പദ്ധതിക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാവിന്‍തൈ നട്ടു കൊണ്ടു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും വ്യത്യസ്ത ഇനം 50 മാവിന് തൈകള്‍ നട്ടു. മാലിന്യനിര്‍മാര്‍ജന കേന്ദ്രമായ ഹില്പാര്ക്കും പരിസരവും ഹരിതാഭമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുരിയന്‍ ജോസഫ്, ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. അനില്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ഡി. രാകേഷ്, എം.ഡി. റിജേഷ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥന് ടി.എസ്. സിജിന്‍ എന്നിവര്‍ നേതൃത്വം നല്കി.