പട്ടികജാതി ക്ഷേമ സമിതി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മാപ്രാണം പി.കെ. ചാത്തന് മാസ്റ്റര്‍ ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക- പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയും- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഭരണസമിതിയുടെ അനാസ്ഥയ്ക്കുമെതിരെ- പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മാപ്രാണം പി.കെ. ചാത്തന് മാസ്റ്റര്‍ ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക- പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയും- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഭരണസമിതിയുടെ അനാസ്ഥയ്ക്കുമെതിരെ- പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി. ഷൈന്‍ അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ.വി. മദനന്. അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം വത്സല ബാബു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഖില്‍ ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് സ്വാഗതവും ഏരിയ ട്രഷറര്‍ എ.വി. സുരേഷ് നന്ദിയും പറഞ്ഞു.