വെളയനാട് പഴയപ്പള്ളി റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

വെളയനാട് പഴയപ്പള്ളി റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ ഇടപ്പുഴ ഉദ്ഘാടനം ചെയ്യുന്നു.
പട്ടേപ്പാടം: വെളയനാട് പഴയപ്പള്ളി റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടേപ്പാടം മേഖല കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു. ജോഷി കാനാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ ചക്കമ്പത്ത്, വാര്‍ഡ് അംഗം യൂസഫ് കൊടകര പറമ്പില്‍, തുമ്പൂര്‍ സഹകരമബാങ്ക് മുന്‍ പ്രസിഡന്റ് ജോണി കാച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി സിദ്ദീഖ് പെരുമ്പിലായി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷജീര്‍ കൊടകരപ്പറമ്പില്‍, പ്രേമന് പൂവ്വത്തുംകടവില്‍, മനോജ് വില്യമംഗലത്ത്, സെക്രട്ടറിമാരായ റാഫി മുശേരിപ്പറമ്പില് തുടങ്ങിയവര്‍ സംസാരിച്ചു.