ആളൂരില്‍ അഞ്ച് റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിച്ചു

ആളൂര്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അഞ്ച് റോഡുകള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂര്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ച് റോഡുകള്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂര്‍ പഞ്ചായത്തില്‍ 1.16 കോടി ചെലവഴിച്ചാണ് അഞ്ച് റോഡുകള്‍ നവീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 30 റോഡുകളുടെ നവീകരണത്തിനായിമാത്രം 8.39 കോടി രൂപ അനുവദിച്ചിട്ടുള്ളതായും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനവേളയില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ആളൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കണ്ണിക്കര കപ്പേള എരണാപ്പാടം റോഡ്, കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡ്, 20-ാം വാര്‍ഡില്‍ വടക്കേകുന്ന് റോഡ്, വാര്‍ഡ് ഒന്നിലെ റെയില്‍വേ ഗേറ്റ് പരടിപ്പാടം റോഡ്, വാര്‍ഡ് രണ്ടിലെ സെന്റ് ആന്റണീസ് റോഡ് എന്നിവയാണ് ഗതാഗതയോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി വര്‍ഗീസ്, ഓമന ജോര്‍ജ്, സവിത ബിജു, ടി.വി. ഷാജു, മിനി സുധീഷ്, മേരി ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.