ഷാഫി പറമ്പില്‍ എംപിക്ക് നേരെ പോലീസ് അതിക്രമം- കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധം

എംപി ഷാഫി പറമ്പിലിനു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്ത്താണിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
കാട്ടൂര്‍: കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ പോലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്ത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമരത്തിന്റെ സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുംമ്പുള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുരിയന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, അഡ്വ. ശശികുമാര്‍ എടപ്പുഴ, എ.ഐ. സിദ്ധാര്ത്ഥന്, നേതാക്കളായ തങ്കപ്പന് പാറയില്‍, തിലകന് പൊയ്യാറ, ജോമോന് വലിയവീട്ടില്‍, വി.ഡി. സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.